വിദ്യാർഥികളിൽ ചരിത്ര പൈതൃക അവബോധം വളർത്തുന്നതിനായി ആർക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്ര ക്വിസിന്റെ സംസ്ഥാനതല മത്സരം ജനുവരി ഒന്ന് ബുധൻ രാവിലെ പത്തിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടക്കും. വിജയികൾക്കുള്ള സമ്മാനദാനം ഉച്ചയ്ക്ക് 12ന് പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.