Loading

Category: Initiatives

61 posts

മുസിരിസ് പൈതൃക പദ്ധതിയിൽ ഇനി മാളയിലെ ജൂത സ്മാരകങ്ങളും

മുസിരിസ് പൈതൃക പദ്ധതിയിൽ ഇനി മാളയിലെ ജൂത സ്മാരകങ്ങളും

മുസിരിസ് പൈതൃക പദ്ധതിയിൽ മാളയിലെ ജൂത സ്മാരകങ്ങളായ സിനഗോഗും സെമിത്തേരിയും സ്ഥാനം പിടിച്ചിരിക്കുന്നു. ഇവ രണ്ടിന്റെയും ചരിത്രവും പൈതൃകവും നിലനിർത്തി ടൂറിസം സാധ്യതകളും മുന്നിൽക്കണ്ടുകൊണ്ടാണ് പദ്ധതി മുന്നോട്ട് പോവുക. പറവൂർ, ചേന്ദമംഗലം, മാള എന്നിങ്ങനെ ജൂത ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടുത്തി ജൂത സെർക്യുട്ട് സ്ഥാപിക്കും.

ഗദ്ദിക 2020ന് തിരിതെളിഞ്ഞു; കണ്ണൂരില്‍ ഇനി തുടിതാളം

ഗദ്ദിക 2020ന് തിരിതെളിഞ്ഞു; കണ്ണൂരില്‍ ഇനി തുടിതാളം

കാടിന്റെ ഈണവും കാട്ടുതേനിന്റെ രുചിയും പകര്‍ന്ന് ഗദ്ദിക 2020. ഗോത്രസംസ്‌കാരത്തിന്റ നേര്‍ക്കാഴ്ചകളുമായി ഇനി പത്തുനാള്‍ കണ്ണൂരിന് ഉത്സവം. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളും കിര്‍ത്താഡ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് നാടന്‍ കലാ ഉത്പന്ന മേള - ഗദ്ദിക 2020 ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ തുടി ഉണര്‍ന്നു. അന്യവല്‍ക്കരിക്കപ്പെടുന്ന

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഉദ്ഘാടനം 21ന്

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഉദ്ഘാടനം 21ന്

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനം 21ന് തുറമുഖ-പുരാരേഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പുരാരേഖാ വകുപ്പിനുവേണ്ടി വൈക്കം നഗരസഭയുടെ സഹകരണത്തോടെ നോഡൽ

സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റി വാർഷിക സമ്മേളനത്തിന് തുടക്കമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റി വാർഷിക സമ്മേളനത്തിന് തുടക്കമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

പുരാതന നാണയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവരുടെ ദക്ഷിണേന്ത്യൻ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ 30-ാം വാർഷിക സമ്മേളനത്തിന് തുടക്കമായി. പി.എം.ജിയിലെ പ്ലാനറ്റോറിയം സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ഹാളിൽ നടക്കുന്ന സമ്മേളനം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മനുഷ്യ പരിണാമത്തിന്റേയും ശാസ്ത്ര സാങ്കേതിക

ചരിത്രക്വിസ്; സംസ്ഥാനതല മത്സരം – ജനുവരി 1 ബുധൻ

ചരിത്രക്വിസ്; സംസ്ഥാനതല മത്സരം – ജനുവരി 1 ബുധൻ

വിദ്യാർഥികളിൽ ചരിത്ര പൈതൃക അവബോധം വളർത്തുന്നതിനായി ആർക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്ര ക്വിസിന്റെ സംസ്ഥാനതല മത്സരം ജനുവരി ഒന്ന് ബുധൻ രാവിലെ പത്തിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടക്കും. വിജയികൾക്കുള്ള സമ്മാനദാനം ഉച്ചയ്ക്ക് 12ന് പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ

നെതര്‍ലാന്‍ഡ്സും ഇന്ത്യയും സഹകരണ പാതയില്‍

നെതര്‍ലാന്‍ഡ്സും ഇന്ത്യയും സഹകരണ പാതയില്‍

കൊച്ചി – പരസ്പര സഹകരണത്തിന്‍റെ പാതയിലൂടെയുള്ള നെതര്‍ലാന്‍ഡ്സിന്‍റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്ന് നെതര്‍ലാന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി മാക്സിമയും. സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കൊച്ചി മേയര്‍ സൗമിനി ജയിന്‍റെയും നേതൃത്വത്തില്‍

‘മതേതരത്വം: സങ്കൽപവും യാഥാർഥ്യവും’ സെമിനാർ സംഘടിപ്പിച്ചു

‘മതേതരത്വം: സങ്കൽപവും യാഥാർഥ്യവും’ സെമിനാർ സംഘടിപ്പിച്ചു

മതേതരത്വത്തിന്റെ സന്ദേശം പാട്ടിലൂടെ വിദ്യാർഥികളെ ഉത്ബോധിപ്പിച്ച് തുറമുഖ-പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ: വനിതാ കോളേജിൽ ‘മതേതരത്വം: സങ്കൽപവും യാഥാർഥ്യവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് സെമിനാറിന്റെ സന്ദേശം ഗാനത്തിലൂടെ പ്രകടിപ്പിച്ച്

2979 ഫയലുകൾ മന്ത്രിയുടെ സാന്നിധ്യത്തിൽ തീർപ്പാക്കി

2979 ഫയലുകൾ മന്ത്രിയുടെ സാന്നിധ്യത്തിൽ തീർപ്പാക്കി

പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനായി ഫയൽ അദാലത്ത് സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിൽ മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലാണ് ഫയൽ തീർപ്പാക്കൽ നടന്നത്. പുരാവസ്തു വകുപ്പിൽ തീർപ്പാക്കാനുള്ള 5234 ഫയലുകളിൽ 2059, പുരാരേഖ വകുപ്പിലെ 1427 ഫയലിൽ 816, മ്യൂസിയം വകുപ്പിലെ 294 ഫയലിൽ 104 എന്നിവ തീർപ്പാക്കി.

ഗാന്ധിജി പകരംവയ്ക്കാനാവാത്ത വ്യക്തിത്വം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഗാന്ധിജി പകരംവയ്ക്കാനാവാത്ത വ്യക്തിത്വം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഗാന്ധി ജയന്തി വാരാഘോഷത്തിന് വര്‍ണാഭമായ തുടക്കം ലോകം മുഴുവന്‍ ആദരിക്കുന്ന മഹാത്മാഗാന്ധിക്ക് പകരമാകാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഗാന്ധിജി രചിച്ച ചരിത്രം ആര്‍ക്കും

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു

സ്‌കൂൾ വിദ്യാർത്ഥികളിൽ പുരാരേഖാ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട്  സംസ്ഥാന പുരാരേഖ വകുപ്പ് നടപ്പിലാക്കുന്ന കുട്ടികൾ ആർക്കൈവ്സിന്റെ സുഹൃത്ത് -ദ്വിദിന സമ്പർക്ക പരിപാടിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിച്ചു. പഠനത്തോടൊപ്പം

Skip to content