കല്ലായി പുഴ പുലിമുട്ട് -10.52 കോടി രൂപയുടെ ഭരണാനുമതി
കല്ലായി പുഴയുടെ അഴിമുഖത്ത് പുലിമൂട്ട് നിര്‍മ്മിക്കുന്നതിന് 10.52 കോടി രൂപയുടെ ഭരണാനുമതി. നേരത്തെ ഏറ്റെടുത്ത പ്രൊജക്ടാണ് വിവിധ കാരണങ്ങളാല്‍ മുടങ്ങി പോയത്. ആദ്യം വര്‍ക്ക് ഏറ്റെടുത്ത കോണ്ട്രാക്ടര് പാറയുടെ ദൗര്‍ലഭ്യം ചൂണ്ടികാണിച്ച് പണി ഏറ്റെടുക്കാതെ പിന്‍വാങ്ങി. പിന്നീട് ജലവിഭവ വകുപ്പ് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നല്‍കിയെങ്കിലും ജി.എസ്.റ്റി തുക വകയിരുത്താതിരുന്നതിനാല് പ്രവൃത്തി നടപ്പാക്കുവാന്‍ കഴിഞ്ഞില്ല. നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്.