New museum in Thiruvananthapuram

തിരുവനന്തപുരത്ത് പുതിയ മ്യൂസിയം

തിരുവനന്തപുരത്ത് ലോകോത്തര ചിത്രകാരനായ രാജാ രവിവര്‍മ്മയുടെ അമൂല്യമായ ചിത്രങ്ങളുടെ ബൃഹത്തായ ശേഖരവുമായി പുതിയ മ്യൂസിയം നിര്‍മ്മാണ പൂര്‍ത്തീകരണത്തിലേക്ക്. ഈ മാസം 25 ന് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു നൽകും. അത്യാധുനിക പ്രദര്‍ശന സംവിധാനങ്ങളോടെയും സാങ്കേതിക മികവോടെയും തയ്യാറാക്കിയ മ്യൂസിയം സഹൃദയര്‍ക്ക് കാഴ്ച്ചയുടെ നവ്യാനുഭവമൊരുക്കും.