പുരാവസ്തു വകുപ്പിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തികൾക്കുശേഷം നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പരമ്പരാഗത നിർമാണ രീതികൾ അവലംബിച്ചാണ് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായ നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിച്ചു മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പതിനാലാം കേരള നിയമസഭയുടെ കാലത്ത് നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം പൈതൃക മന്ദിരത്തിൽ ആർക്കിയോളജി വകുപ്പ് ആരംഭിച്ച പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായി. മ്യൂസിയത്തിന്റെ സമഗ്ര നവീകരണത്തിന്റെയും ഇ.എം.എസ്. സ്മൃതിയുടെയും ഡി.പി.ആർ തയാറാക്കിക്കൊണ്ടിരിക്കുകയാണ് .
