പുനസ്സജ്ജീകരിച്ച പഴശ്ശിരാജ മ്യൂസിയം പ്രവർത്തന സജ്ജമായി

മ്യൂസിയങ്ങളെ ഉന്നതനിലയിൽ പുനസജ്ജീകരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാരും വകുപ്പും നടത്തുന്നത്. നവീനമായ ആശയങ്ങളുടെ അടിസ്ഥാനത്തിൽ മ്യൂസിയങ്ങൾ നവീകരിക്കുകയെന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. കേരളത്തിലെ പ്രധാന പുരാവസ്തു മ്യൂസിയങ്ങളിലൊന്നാണ് പഴശ്ശിരാജ പുരാവസ്തു മ്യൂസിയം. ശിലായുഗത്തിലെ ആയുധങ്ങൾ മുതൽ കോളനീകരണ സന്ദർഭത്തിലെ സാംസ്കാരിക വസ്തുക്കൾവരെ ഉൾക്കൊള്ളുന്ന മ്യൂസിയമാണിത്.