മണ്ഡലം

കോഴിക്കോട് സൗത്ത്

കേരളത്തിലെ 140 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട് സൗത്ത് സംസ്ഥാന നിയമസഭാ മണ്ഡലം . കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 7 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണിത്.നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന വിദേശികളുമായുള്ള വ്യാപാര ബന്ധത്തിനും മതസൗഹാർദ്ദത്തിനും പേരുകേട്ട ഈ മണ്ഡലം കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തതായാണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ വലിയങ്ങാടി, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, തളി ക്ഷേത്രം, മിഷ്കാൽ മസ്ജിദ് എന്നിവ ഈ പ്രദേശത്തെ പ്രശസ്തമായ ആകർഷണങ്ങളാണ്. മണ്ഡലത്തിന്റെ വലിയൊരു പ്രദേശം അറബിക്കടലിനോട് ചേർന്നുള്ള തീരപ്രദേശമാണ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലാണ് നിലവിലെ എംഎൽഎ.

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്ത് മണ്ഡലം.
ക്യാമ്പ് ഓഫീസ് മുഅല്ലിം കോംപ്ലക്‌സ്, അരയിടത്തുപാലം, കോഴിക്കോട്-4.
ഫോൺ: 04952999989, 6235664488.

സംസ്ഥാന ബജറ്റില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിന് അനുവദിച്ച പദ്ധതികള്‍