ജീവചരിത്രം

ശ്രീ. അഹമ്മദ് ദേവർകോവിൽ
മണ്ഡലം:
കോഴിക്കോട് സൗത്ത്
വകുപ്പുകള്‍ : തുറമുഖങ്ങൾ, മ്യൂസിയങ്ങൾ, ആർക്കിയോളജി, ആർക്കൈവ്സ്

വ്യക്തി ജീവിതം

ഒറുവയില്‍ വളപ്പന്‍ മൂസയുടെയും മറിയത്തിന്റെയും മകനായി 1959 മെയ്‌ മാസം 20-ന് കോഴിക്കോട് ജനിച്ചു. പ്രീ ഡിഗ്രി വിദ്യഭ്യാസത്തിനു ശേഷം ഉറുദു പണ്ഡിറ്റ് സ്ഥാനം നേടി. ഹിന്ദി, ഉറുദു, അറബി തുടങ്ങിയ ഭാഷകള്‍ അറിയാം.

രാഷ്ട്രിയ ജീവിതം

അഖിലേന്ത്യാ ലീഗ് എം.എസ്.എഫിലൂടെ രാഷ്ട്രിയ ജീവിതത്തില്‍ പ്രവേശിച്ചു. ശേഷം മുഴുവന്‍ സമയ രാഷ്ട്രിയ പ്രവര്‍ത്തനം ആരംഭിച്ചു. എക്സി. സംസ്ഥാന വൈസ് പ്രസിഡന്റ് ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ, സംസ്ഥാന സെക്രട്ടറി കേരള ഹജ്ജ് & ഉംറ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, എക്സി. ചെയർമാൻ മെഹബൂബെമില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്, ചെയർമാൻ സരോവരം എക്സ്പ്രസ് ചാരിറ്റബിൾ ട്രസ്റ്റ്, എക്സി. കേരള സർക്കാരിന്റെ ഹജ്ജ് കമ്മിറ്റി അംഗം, എക്സി. ജനറൽ സെക്രട്ടറി മുംബൈ കേരള മുസ്ലിം ജമാഅത്ത്, മുൻ സെക്രട്ടറി മുംബൈ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, മുൻ സെക്രട്ടറി മുംബൈ മലയാളി സമാജം, മുൻ സെക്രട്ടറി മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നീ നിലകളില്‍ വ്യാപൃതനായിരിക്കുന്നു .

പദവികള്‍

സംസ്ഥാന പ്രസിഡന്റ്‌ -ഇന്ത്യന്‍ നാഷണല്‍ ലീഗ് (INL)കേരള സംസ്ഥാന കമ്മിറ്റി
അഖിലേന്ത്യാ ജനറല്‍സെക്രട്ടറി -ഇന്ത്യന്‍ നാഷണല്‍ ലീഗ് (INL)
തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി.