Notification for land acquisition for Vizhinjam underground railway has come out

വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം ഇറങ്ങി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ചരക്ക് നീക്കത്തിന്റെ ഏറ്റവും പ്രധാനഘടകമായ വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം ഇറങ്ങി.

👉🏻ബാലരാമപുരം, പള്ളിച്ചൽ വില്ലേജുകളിലായി 5.602 ഹെക്ടറാണ് ഏറ്റെടുക്കുന്നത്.
👉🏻ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരത്തിനായി 200 കോടി രൂപയാണ് വേണ്ടി വരിക.
👉🏻നിർമാണ കരാറിൽ അടുത്ത മാസം കൊങ്കൺ റെയിൽവേ കോർപ്പറേഷനുമായി ഒപ്പുവെക്കും
👉🏻2024 ജനുവരിയിൽ നിർമാണം ആരംഭിക്കും, 42 മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കും
👉🏻10.7 കിലോമീറ്റർ പാതയിൽ 9.43 കിലോമീറ്ററും ഭൂഗർഭ പാത