കരുതലും കൈത്താങ്ങും അദാലത്ത്, ജില്ലയിൽ കാര്യക്ഷമമായ ഇടപെടലുകൾ നടന്നു
കരുതലും കൈത്താങ്ങും അദാലത്തിലൂടെ ജില്ലയിൽ കാര്യക്ഷമമായ ഇടപെടലുകൾ ആണ് നടന്നത്. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കരുതലും കൈത്താങ്ങും അദാലത്തിന്റെ അവലോകന യോഗം നടന്നു. ആഗസ്ത് മാസത്തിൽ മുഖ്യമന്ത്രി നേരിട്ട് അവലോകനം നടത്തും. അതിന് മുന്നോടിയായാണ് ഇപ്പോൾ അവലോകന യോഗം നടത്തുന്നത്. പരാതിപരിഹാര പ്രവർത്തനങ്ങളിൽ മികച്ചരീതിയിൽ പങ്കാളികളായ സർക്കാർ ജീവനക്കാരെ പ്രത്യേകം അഭിനന്ദിച്ചു.
അദാലത്ത് വേദിയിൽ ലഭിച്ച 2450 പരാതികളും അദാലത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. വിവിധ വകുപ്പുകൾ പരാതികളിൽ നടത്തിയ ഇടപെടലുകളും അവയുടെ പുരോഗതിയും വിശദീകരിച്ചു.