ജില്ലാ പഞ്ചായത്ത് റൈസിംഗ് കാസറഗോഡ് ലോഗോ പ്രകാശനം ചെയ്തു
കാസറഗോഡ് ജില്ലാ പഞ്ചായത്ത് സെപ്റ്റംബർ 11 ന് സംഘടിപ്പിക്കുന്ന നിക്ഷേപത സംഗമം RISING KASARAGOD -INVESTORS MEET ന്റെ ലോഗോ പ്രകാശനം ചെയ്തു. മത്സരടിസ്ഥാനത്തിൽ ലോഗോ ക്ഷണിച്ചതിൽനിന്ന് മൊഗ്രാൽ പുത്തൂർ സ്വദേശി അഫ്സൽ മുഹമ്മദിന്റെ ലോഗോ പബ്ലിസിറ്റി കമ്മിറ്റി കൂടി സെലക്ട് ചെയ്യുകയായിരുന്നു. മനോഹരമായ ലോഗോ ഡിസൈൻ ചെയ്ത അഫ്സലിനെ അനുമോദിച്ചു.